തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ സി .എ. ജിയെ വെല്ലുവിളിക്കുന്നതിലൂടെ മുഖ്യമന്ത്രി
ഭരണഘടനയെയാണ് വെല്ലുവിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാരിന്റെ കള്ളത്തരങ്ങളും കൊള്ളകളും പുറത്ത് കൊണ്ട് വന്നതിനെ തുടർന്നാണ് സി.എ ജി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പറയുന്നത്. വരുന്ന തിരഞ്ഞെടുപ്പുകളിൽ കേരളത്തിലെ ജനങ്ങളാണ് ഈ സർക്കാരിനെ അട്ടിമറിക്കാൻ പോകുന്നത്.തന്റെ മണ്ഡലമായ ഹരിപ്പാട്ട്
വികസനം നടത്തിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നുള്ള പണമല്ല ചെലവഴിക്കുന്നത്. പ്രതിപക്ഷ എം എൽ എ മാരുടെ മണ്ഡലങ്ങളോട് വികസന കാര്യത്തിൽ കടുത്ത അവഗണനയാണ് സർക്കാർ കാണിച്ചത്.. ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്നതല്ലാതെ ഏതെങ്കിലുമൊരു വികസന പദ്ധതി ഇവിടെ നടപ്പാക്കിയിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു