കൊച്ചി : കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടിയും (കെൽസ) ഇന്ത്യൻ ലാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരള സ്റ്റേറ്റ് യൂണിറ്റും സംയുക്തമായി ഇന്ന് ഭരണഘടനാ ദിനാചരണം നടത്തും. വൈകിട്ട് 4.30ന് നടക്കുന്ന ഒാൺലൈൻ ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഭരണഘടനാദിന സന്ദേശം നൽകും. ജസ്റ്റിസ് സി.ടി. രവികുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇന്ത്യൻ ലാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിന്റെയും യൂ ട്യൂബ് ചാനലിന്റെയും ഉദ്ഘാടനവും ചീഫ് ജസ്റ്റിസ് നിർവഹിക്കും. ജസ്റ്റിസ് എ.എം. ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തും. അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദ്, അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാർ, കെൽസ മെമ്പർ സെക്രട്ടറി കെ.ടി. നിസാർ തുടങ്ങിയവർ പ്രസംഗിക്കും.