ജനങ്ങൾ സമ്മതിദാനാവകാശം ശരിയായ വിധത്തിൽ പ്രയോജനപ്പെടുത്തിയാലേ മികച്ച ജനപ്രതിനിധികൾ ഉണ്ടാവൂ. മികച്ച ജനപ്രതിനിധികൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ എത്തിയെങ്കിലേ നാട്ടിൽ വികസനവും ജനങ്ങൾക്ക് വേണ്ട സഹായവും ലഭിക്കൂ. കിടക്കാനൊരു വീട്, സഞ്ചാരത്തിന് വഴി,വെള്ളം, വെളിച്ചം ഇതൊക്കെയാണ് നാടിന്റെ പ്രധാന വികസന ഘടകങ്ങളാവുന്നത്.കൊവിഡിനെ ഭയന്ന് ആരും സമ്മതിദാനാവകാശം നഷ്ടപ്പെടുത്തരുത്.
- ഹേമലത ജോഷി, (സുഭിക്ഷ ഹോട്ടൽ സെക്രട്ടറി,ആലപ്പുഴ)