വോട്ട് ചെയ്ത് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക എന്നത് നമ്മുടെ അവകാശമാണ്. അതുകൊണ്ട് ഒരു വോട്ടും ഇന്നേ വരെ മുടക്കിയിട്ടില്ല. നല്ല പ്രതിനിധികളെ തിരഞ്ഞെടുക്കാനാണ് ഞാൻ വോട്ടു ചെയ്യുന്നത്. രാഷ്ട്രീയം നോക്കാറില്ല. എല്ലാ രാഷ്ട്രീയക്കാരും മോശക്കാരല്ല. നല്ലതും ചീത്തയുമെല്ലാമുണ്ട്. അത് എല്ലായിടത്തും ഉണ്ടാകും. ചിലർക്ക് സ്വന്തം താല്പര്യങ്ങളുണ്ടാകും. പാർട്ടികളും അങ്ങനെത്തന്നെയാണ്. അതുകൊണ്ടാണ് വ്യക്തികൾ നല്ലതാണോയെന്ന് നോക്കുന്നത്. അങ്ങനെ നല്ലവരാണെന്നും നാടിന് ഗുണം ചെയ്യുന്നവരാണെന്നും തോന്നുന്നവർക്ക് വോട്ട് കൊടുക്കും.
- എം. കൃഷ്ണൻ മനിശേരി,
തട്ടുക്കടകാരൻ കണിമംഗലം, തൃശൂർ