ആലപ്പുഴ : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സേന സജ്ജം. തിരഞ്ഞെടുപ്പ് ദിവസവും വോട്ടെണ്ണൽ ദിവസവും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനും പ്രശ്നബാധിത മേഖലയിൽ കൂടുതൽ സുരക്ഷ ഒരുക്കുവാനുമാണ് ജില്ലാ പൊലീസ് നേതൃത്വം രൂപരേഖ തയ്യാറാക്കിയത്.
സേനയുടെ സഹായത്തിനായി സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിച്ചു. ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി 4200ഉദ്യോഗസ്ഥരാണ് വേണ്ടത്. ഇതിൽ 2700 പേർ ജില്ലയിൽ ഉണ്ട്. 720 സ്പെഷ്യൽ പൊലീസ് ഓഫീസർമാരുമുണ്ട്. ശേഷിച്ച ഉദ്യോഗസ്ഥരെ അന്യജില്ലകളിൽ നിന്ന് നിയോഗിക്കും. പ്രശ്നബാധിത ബൂത്തുകളിൽ നിരീക്ഷണ കാമറ സ്ഥാപിക്കും.
ബൂത്തുകളിലെ ക്രമീകരണം
ഒരു ബൂത്ത് മാത്രമാണെങ്കിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും രണ്ട് ബൂത്തുകൾ ഉള്ള സ്ഥലങ്ങളിൽ ഒരു പൊലീസുകാരനും ഒരു സ്പെഷ്യൽ പൊലീസ് ഓഫീസറുമായിരിക്കും ഡ്യൂട്ടിയിൽ. ബൂത്തുകൾ രണ്ടിൽ കൂടുതലാണെങ്കിൽ സ്പെഷ്യൽ ഫോഴ്സിനെ നിയമിക്കും. 62 ഗ്രൂപ്പ് പട്രോളിംഗ് സംഘവും എസ്.പി, ഡിവൈ എസ്.പി മാരുടെ നേതൃത്വത്തിൽ സ്ട്രൈക്കിംഗ് ഫോഴ്സും രൂപീകരിക്കും.
ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥർ-4200
ജില്ലയിലുള്ള ഉദ്യോഗസ്ഥർ - 2700
സ്പെഷ്യൽ പൊലീസ് ഓഫീസർ-720