എനിക്ക് രാഷ്ട്രീയമില്ല. ഇതുവരെ വോട്ട് പാഴാക്കിയിട്ടുമില്ല. സ്ഥാനാർത്ഥികളുടെ വ്യക്തിത്വം നോക്കിയാണ് വോട്ടിടുന്നത്. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും അവർ ജനങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്നതിനാണ് മുൻഗണന. നമ്മൾ എന്തെങ്കിലും ആവശ്യവുമായി ഓടിചെല്ലുമ്പോൾ കക്ഷിരാഷ്ട്രീയം നോക്കാതെ ജനങ്ങളുടെ ഒപ്പം നിൽക്കുന്ന വ്യക്തിക്കാണ് എന്റെ വോട്ട്.
- ജിബിന, ലാബ് ടെക്നീഷ്യൻ, എറണാകുളം