ന്യൂഡൽഹി: എംപ്ളോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷനിൽ സെപ്തംബറിൽ 11.49 ലക്ഷം പേർ കൂടി അംഗങ്ങളായി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്കുപ്രകാരമാണിത്.
ലോക്ക്ഡൗണിന് ശേഷം ഇ.എസ്.ഐ അംഗങ്ങളാകുന്ന തൊഴിലാളികളുടെ എണ്ണം ഉയർന്നു വരികയായിരുന്നു. സെപ്തംബറിലാണ് അത് ഏറ്റവും കൂടിയത്. ആഗസ്റ്റിൽ 9.47 ലക്ഷം, ജൂണിൽ 8.27 ലക്ഷം, മേയിൽ 4.84, ഏപ്രിലിൽ 2.62 എന്നിങ്ങിനെയാണ് പുതിയ രജിസ്ട്രേഷൻ ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷം 1.51 കോടി പുതിയ അംഗങ്ങളാണ് ചികിത്സാ പദ്ധതിയിൽ ചേർന്നത്.