മുംബായ്: ഇന്ത്യൻ ഓഹരി വിപണി ഇന്നലെ റെക്കാഡ് ഉയരത്തിലെത്തി, തിരിച്ചിറങ്ങി. സെൻസെക്സ് 44,825.37 പോയിന്റ് കുറിച്ച ശേഷം 695 പോയിന്റ് നഷ്ടമുണ്ടാക്കി 43,828.10 പോയിന്റിൽ ക്ളോസ് ചെയ്യുകയായിരുന്നു.
ബാങ്കുകളുടെയും റിലയൻസിന്റെ ഓഹരികളുടെ മൂല്യതകർച്ചയാണ് പ്രശ്നമായത്. അതേസമയം ഒ.എൻ.ജി.സിയും പവർ ഗ്രിഡും നേട്ടമുണ്ടാക്കി.
ആക്സിസ് ബാങ്ക്, കോട്ടക്ക് ബാങ്ക്, സൺ ഫാർമ, തുടങ്ങിയ ഓഹരികൾ കനത്ത തിരിച്ചടി നേരിട്ടു.