SignIn
Kerala Kaumudi Online
Monday, 25 January 2021 6.16 AM IST

തുളസീദാസിന്റെയും വാല്മീകിയുടെയും ആശ്രമങ്ങൾ ഇനി ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ, പദ്ധതിയുമായി യു പി സർക്കാർ

up

ലഖ്നൗ : ചിത്രകൂട് ജില്ലയിൽ കവി തുളസീദാസ്, ഋഷിവര്യനായ വാല്മീകി എന്നിവരുമായി ബന്ധപ്പെട്ട രാജാപൂർ, ലാലാപൂർ എന്നിവിടങ്ങളെ ടൂറിസം കേന്ദ്രമായി വളർത്താനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ചിത്രകൂടിലെ തെഹ്‌സിലിലാണ് രാജാപൂർ പട്ടണം സ്ഥിതി ചെയ്യുന്നത്. രാമചരിതമാനസം എഴുതിയ തുളസീദാസുമായി ബന്ധപ്പെട്ട സ്ഥലമാണിത്. രാമായണത്തിന്റെ രചയിതാവായ വാല്മീകിയുമായി ബന്ധപ്പെട്ട ലാലാപൂർ ,ചിത്രകൂട് - പ്രയാഗ്‌രാജ് ഹൈവേയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

രാജാപൂരിനേയും ലാലാപൂരിനേയും ബന്ധിപ്പിക്കുന്ന റോഡ് നിർമിക്കാൻ യു. പി മുഖ്യമന്ത്രി ആദിത്യനാഥ് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ലാലാപൂരിലെ വാല്മീകി ആശ്രമവും പരിസരവും ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനും നിർദ്ദേശമുണ്ട്.

480 പടികൾ കയറിയാണ് മല മുകളിലുള്ള വാല്മീകി ആശ്രമത്തിലെത്തുന്നത്. ഇവിടെ റോപ്‌വേ, റോഡ് തുടങ്ങിയ വികസന പദ്ധതികളാണ് തയാറാക്കുന്നത്. ഋഷിമാർ, വിശുദ്ധർ തുടങ്ങിയവരുമായി ബന്ധപ്പെട്ട പ്രദേശങ്ങളും ക്ഷേത്രങ്ങളും നവീകരിക്കാൻ യു.പി സർക്കാരിന് പദ്ധതിയുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, UP, YOGI ADITYANATH, TULSIDAS, VALMIKI, ASHRAMS, TOURIST SPOTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.