ന്യൂഡൽഹി: പ്രതിസന്ധി നേരിടുന്ന തമിഴ്നാട്ടിലെ ലക്ഷ്മി വിലാസ് ബാങ്ക് സിംഗപ്പൂർ ആസ്ഥാനമായ ഡി.ബി.എസ് ബാങ്കുമായി ലയിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നൽകി. ഡി.ബി.എസ് 2500 കോടി രൂപ ലക്ഷി വിലാസ്ബാങ്കിൽ നിക്ഷേപിക്കും. ഇതുവഴി 20 കോടി നിക്ഷേപകരുടെയും 4000 ജീവനക്കാരുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് തീരുമാനം അറിയിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
ലക്ഷ്മി വിലാസം ബാങ്കിന് നിലവിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച ഒരുമാസത്തെ മോറട്ടോറിയം കാലാവധി തീർന്ന ശേഷമാണ് ലയന നടപടികൾ തുടങ്ങുക. ബാങ്ക് ബോർഡ് തീരുമാനം മറികടന്നാണ് ലയത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്.