കോഴിക്കോട്: തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ കോഴിക്കോട് കോർപ്പറേഷനിലെ നിരവധി ജനറൽ ഡിവിഷനുകളിൽ അങ്കം കുറിച്ചിരിക്കുന്നത് വനിതകൾ. പന്നിയങ്കരയിൽ സി.പി.എമ്മിലെ മുൻ മേയർ ഒ.രാജഗോപാലിനെതിരെ ലീഗ് സ്വതന്ത്ര കെ.നിർമ്മല, മാറാട് വാർഡിൽ ബി.ജെ.പിയുടെ ഷൈമ പൊന്നത്ത്, വെള്ളയിൽ ലീഗിലെ സൗഫിയ അനീഷ്, കാരപ്പറമ്പിൽ ബി.ജെ.പിയുടെ നവ്യഹരിദാസ്, എന്നിവരാണ് മത്സരിക്കുന്ന വനിതാ സ്ഥാനാർത്ഥികൾ
സൗഫിയയും നവ്യയും സിറ്റിംഗ് സീറ്റിലാണ് മത്സരിക്കുന്നത്. ഒന്നാം വാർഡായ എലത്തൂരിൽ കെ.ഫെമിനയാണ് സി.പി.എം അങ്കത്തിനിറക്കിയിരിക്കുന്നത്. കുതിരവട്ടത്ത് സ്ഥിരം സമിതി ചെയർമാനായിരുന്ന എം.സി അനിൽകുമാറിനെ നേരിടുന്നത് രണ്ടു വനിതകളാണ്. കോൺഗ്രസിലെ ആശാ ജയപ്രകാശും ബി.ജെ.പിയുടെ ബിന്ദു ഉദയകുമാറും. പുതിയാപ്പയിൽ മുതിർന്ന സി.പി.എം നേതാവ് വി.കെ മോഹൻദാസിനെതിരെ ബി.ജെ.പി മത്സരിപ്പിക്കുന്നത് അഡ്വ. സംയുക്ത റാണിയെയാണ്.