പയ്യന്നൂർ: കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി എൽ.ഡി.എഫ് നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സി.പി.എം ജില്ല സെക്രട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. എം. രാമകൃഷ്ണൻ അധ്യക്ഷനായി. കെ. രാഘവൻ, ടി.സി.വി. ബാലകൃഷ്ണൻ, പി.വി. ദാസൻ, പി. ജയൻ, എ.വി. തമ്പാൻ, ഇക്ബാൽ പോപ്പുലർ എന്നിവർ സംസാരിച്ചു. കരിവെള്ളൂരിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി. നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.ഇ. മുകുന്ദൻ അധ്യക്ഷനായി. ഇ.പി. കരുണാകരൻ, കെ. നാരായണൻ, പി. രമേശൻ, ടി.ടി.വി. കുഞ്ഞികൃഷ്ണൻ സംസാരിച്ചു. രാമന്തളിയിൽ കോൺഗ്രസ് (എസ്) ജില്ല പ്രസിഡന്റ് കെ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി. പി. അശോകൻ അധ്യക്ഷനായി. എം.വി. ഗോവിന്ദൻ, കെ. വിജീഷ്, ഒ.കെ. ശശി, എ.വി. രഞ്ജിത്ത് സംസാരിച്ചു.