ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട് അതോറിറ്റി അറിയിച്ചു. തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ നിന്നും പുതുച്ചേരിയിൽ നിന്നുമായി ആയിരക്കണക്കിന് പേരെ ഇതിനകം മാറ്റി പാർപ്പിച്ചു.
ഇന്ന് അർദ്ധരാത്രിയോടെയോ നാളെ പുലർച്ചെയോടെയോ നിവാർ ചുഴലിക്കാറ്റ് തീരത്ത് ആഞ്ഞടിക്കാൻ സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തമിഴ് നാട്ടിലെ മാമല്ലപുരത്തിനും പുതുച്ചേരിയിലെ കാരയ്ക്കലിനും ഇടയിലായി ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നത്. നിർവാർ ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ മഴ രൂക്ഷമായി. ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.