SignIn
Kerala Kaumudi Online
Sunday, 17 January 2021 2.53 PM IST

സി.എ.ജി ഭരണഘടനാ ലംഘനം നടത്തി, കേന്ദ്ര ഏജന്‍സികള്‍ മോദിയുടെ കര്‍സേവകര്‍: വിമര്‍ശനവുമായി എ.വിജയരാഘവന്‍

a-vijayaraghavan

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേസുകളിൽ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികളെ മോദിയുടെ കർസേവകറെന്ന് വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. എൽ.ഡി.എഫിന്റെ വികസന സംരക്ഷണ ദിനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ വികസനം ഉണ്ടാവുന്നത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ല. സർക്കാരിനെതിരെ കളവുകൾ എഴുതുന്നു. സംസ്ഥാന സർക്കാരിനെതിരെയുള്ള അട്ടിമറി സമരത്തിൽ ബി.ജെ.പിയും കൊൺഗ്രസും കൈകോർത്തുവെന്നും അദ്ദേഹം വിമർശിച്ചു.കേന്ദ്ര ഏജൻസികൾ മോദിയുടെ കർസേവർ ആയി ചുരുങ്ങി. സി.എ.ജി ഭരണഘടനാ ലംഘനം നടത്തി. നിയമസഭയിൽ വെക്കുന്നതിന് മുൻപ് വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി കൊടുത്തു.

കോൺഗ്രസ് കുഞ്ഞാലിക്കുട്ടിക്ക് കീഴടങ്ങി, മത മൗലിക വാദികളുമായി കൂട്ടുചേരുന്നു. ഇതെല്ലാം ജനം കാണുന്നുണ്ട്. കിഫ്ബി പുതുമണവാട്ടിയല്ല. പിണറായി വിജയനെ ഒരു പ്രതിപ്പട്ടികയിലും ഉൾപ്പെടുത്താൻ കഴിയില്ല. സാക്ഷികളും കള്ള സാക്ഷികളും ഉണ്ടായാലും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാലും ഒരു കുറ്റവും കണ്ടെത്താൻ കഴിയില്ല. മോദിയുടെ രീതിശാസ്ത്രമല്ല ഇവിടെയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: A VIJAYARAGHAVAN, CENTRAL AGENCIES
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.