കൊല്ലം: കടലോരത്തെ കുലശേഖരപുരത്ത് മത്സരാവേശത്തിന്റെ തിരമാലകളാണ്. സി.പി.എമ്മിന്റെ വസന്ത രമേശ്, കോൺഗ്രസിന്റെ ഷീബ ബാബു, ബി.ജെ.പിയുടെ പ്രിയ മാലിനി എന്നിവരാണ് മുന്നണികളുടെ അമരത്ത്. ക്ലാപ്പന, ആലപ്പാട് പഞ്ചായത്തുകളും കുലശേഖരപുരത്തെ 17 വാർഡുകളും ഓച്ചിറയിലെ രണ്ട് വാർഡികളും അടങ്ങുന്നതാണ് കുലശേഖരപുരം ഡിവിഷൻ.
ജനാധിപത്യ മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറിയും സി.പി.എം തൊടിയൂർ ലോക്കൽ കമ്മിറ്റി അംഗവുമാണ് വസന്ത രമേശ്. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് വൈസ് പ്രസിഡന്റുമാണ് ഷീബ ബാബു. ആലപ്പാട് പഞ്ചായത്തംഗമായിരുന്നു.
മഹിളാ മോർച്ച കരുനാഗപ്പള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രിയ മാലിനി ആലപ്പാട് പഞ്ചായത്തംഗമായിരുന്നു. കുലശേഖരപുരത്ത് വിജയം ആവർത്തിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. എന്നാൽ ഇത്തവണ തങ്ങളുടെ വിജയപാതക ഉയരുമെന്ന് ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയും യു.ഡി.എഫും.
2015 ലെ വോട്ട് നില
സി. രാധാമണി (സി.പി.എം): 21,699
എം. വത്സലൻ (കോൺഗ്രസ്): 19,070
എ. നന്ദകുമാർ (ബി.ജെ.പി): 8,856