കൊല്ലം: ആർ.എസ്.പിയും സി.പി.എമ്മും ഏറ്റുമുട്ടുന്നതിന്റെ പ്രത്യേകതയുണ്ട് കൊറ്റങ്കരയിലെ മത്സരത്തിന്. സി.പി.എമ്മിന്റെ എൻ.എസ്. പ്രസന്നകുമാർ, ആർ.എസ്.പിയുടെ ആർ. ശ്രീധരൻപിള്ള, ബി.ജെ.പിയുടെ സന്തോഷ്.ജി മാമ്പുഴ എന്നിവരാണ് സ്ഥാനാർത്ഥികൾ. ഇളമ്പള്ളൂർ പഞ്ചായത്തിലെ 13 വാർഡുകൾ, തൃക്കോവിൽവട്ടത്തെ 12, കൊറ്റങ്കരയിലെ 21, നെടുമ്പനയിലെ ഒരു വാർഡ് എന്നിങ്ങനെ 47 വാർഡുകൾ ചേരുന്നതാണ് കൊറ്റങ്കര ഡിവിഷൻ.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എൻ.എസ്. പ്രസന്നകുമാർ കേരള കർഷക സംഘത്തിന്റെ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും ജില്ലാ കോ- ഓപ്പറേറ്റീവ് പ്രിന്റിംഗ് പ്രസിന്റെ പ്രസിഡന്റും കൂടിയാണ്.
ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ. ശ്രീധരൻപിള്ള കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനും തൃക്കോവിൽവട്ടം പഞ്ചായത്തംഗവുമായിരുന്നു.
ബി.ജെ.പി കുണ്ടറ മണ്ഡലം സെക്രട്ടറി സന്തോഷ്.ജി മാമ്പുഴ വർഷങ്ങളായി ബി.ജെ.പി നേതൃനിരയിൽ സജീവമാണ്. കൊറ്റങ്കര നിലനിറുത്താൻ എൽ.ഡി.എഫും അട്ടിമറികൾക്കായി ബി.ജെ.പിയും യു.ഡി.എഫും പ്രചാരണത്തിലാണ്.
2015 ലെ വോട്ട് നില
ഷേർളി സത്യദേവൻ (സി.പി.എം): 22,795
ലതിക കുമാരി അമ്മ (ആർ.എസ്.പി): 18,033
അനു (ബി.ജെ.പി): 12,430