കോന്നി: വ്യാജ മദ്യ വില്പന നടത്തിയതിനെ തുടർന്ന് കോന്നിയിലെ ബാർ അടപ്പിച്ചു. മദ്യത്തിന്റെ വീര്യത്തെ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ കോന്നി എക്സൈസ് ഇൻസ്പെക്ടർ കുട്ടീസ് ബാറിലെത്തി ശേഖരിച്ച സാമ്പിളിൽ മദ്യത്തിന്റെ വീര്യം കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ലാബ് പരിശോധനയിൽ മദ്യത്തിന് വേണ്ടവീര്യം ഇല്ലന്നു കണ്ടെത്തിയിരുന്നു. വീര്യം വോളിയം ബൈ വോളിയം 42.86 ശതമാനം വേണ്ടിടത്ത് 33 ശതമാനം മാത്രമാണ് ഉണ്ടായിരുന്നതത്രേ. പരിശോധനാ ഫലം വന്നതിനെ തുടർന്ന് പത്തനംതിട്ട എക്സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി നടപടിക്രമങ്ങൾ പാലിച്ച ശേഷമാണ് ബാർ അടപ്പിച്ചത്. ബാർ ലൈസൻസ് താൽക്കാലികമായി സസ്പെന്റ് ചെയ്തിട്ടുണ്ട്. കൂടാതെ പിഴയും അടയ്ക്കേണ്ടി വരും.നിലവിൽ വെബ് ക്യൂ പ്രകാരം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മദ്യം പാഴ്സൽ നൽകി വരികയായിരുന്നു. ബാർ തുറക്കുന്നതു വരെ മദ്യത്തിനായി കോന്നിക്കാർ കൂടൽ, പത്തനംതിട്ട എന്നിവിടങ്ങളിലെ ബിവറേജ് ഔട്ട് ലെറ്റുകളെ ആശ്രയിക്കേണ്ടി വരും.