നാദാപുരം: വട്ടോളിയിൽ മയക്കുമരുന്നുമായി യുവാവ് പിടയിൽ. മാണോളി വീട്ടിൽ വിഷ്ണു ദിനേശ് (25) ആണ് നാദാപുരം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് സംഘം കക്കട്ടിൽ, കൈവേലി, വട്ടോളി ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിനിടെ വട്ടോളി ശിവഷേത്രത്തിന് സമീപത്തെ ഷെഡ്ഡിൽ വെച്ചാണ് ഇയാൾ പിടിയിലാവുന്നത്. ഇയാളിൽ നിന്ന് 3 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. നാദാപുരം എക്സൈസ് ഇൻസ്പെക്ടർ വി.എ. വിനോജിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.കെ.അനിരുദ്ധ്, അനൂപ് മയങ്ങിയിൽ, കെ.സിനീഷ്, രാഹുൽ ആക്കിലേരി, എം.അരുൺ, പുഷ്പരാജ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.