SignIn
Kerala Kaumudi Online
Monday, 25 January 2021 6.13 AM IST

ദൈവത്തിന്റെ കൈയൊപ്പു മാഞ്ഞു,​ ഫുട്ബോൾ   ഇതിഹാസം ഡീഗോ മറഡോണ  അന്തരിച്ചു

maradona

അർജന്റീന: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ(60) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നാണ് മരണം. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് രണ്ടാഴ്ചയ്ക്ക് മുമ്പ് മറഡോണയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് വിശ്രമത്തിൽ കഴിയുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

1986ൽ അർജന്റീനക്ക്​ ലോകകപ്പ്​ നേടിക്കൊടുത്ത് ഫുട്​ബാൾ ആരാധകരുടെ മനസ്​ കീഴടക്കിയ താരമാണ് മറഡോണ.അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്.1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്.1986 ലെ ലോകകപ്പ് മത്സരമായിരുന്നു മറഡോണയുടെ ഫുട്‌ബോൾ ജീവിതത്തിന്റെ വഴിത്തിരിവായത്. മറഡോണയുടെ നേത‌ൃത്വത്തിൽ കളിച്ച അർജന്റീന അവസാന മത്സരത്തിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി കപ്പ് നേടുകയായിരുന്നു. ഈ മത്സരത്തിൽ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു.

ഈ ഫുട്ബോൾ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഏറെ ശ്രദ്ധേയമായ രണ്ട് ഗോളുകൾ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയിരുന്നു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ 'ദൈവത്തിന്റെ കൈ' എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെട്ടിരുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. മറഡോണയുടെ മരണത്തോടെ എക്കാലത്തെയും പകരം വയ്ക്കാനാകാത്ത ഫുട്ബോൾ താരത്തെയാണ് കായിക ലോകത്തിന് നഷ്‌ടമാത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.