SignIn
Kerala Kaumudi Online
Monday, 25 January 2021 7.46 AM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി പിന്നിട്ടു, 4.19 കോടി രോഗമുക്തർ

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി പിന്നിട്ടു. ആറ് ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 6,06,96,129 ആയി ഉയർന്നു. 4,19,40,991 പേർ രോഗമുക്തി നേടി. മരണസംഖ്യയും കുതിച്ചുയരുകയാണ്. 14,25,781 പേർ മരിച്ചു. അമേരിക്ക,ഇന്ത്യ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.

അമേരിക്കയാണ് കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമത്.1,78,614 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം കവിഞ്ഞു. 2,68,198 പേർ മരിച്ചു.എഴുപത്തേഴ് ലക്ഷം പേർ സുഖം പ്രാപിച്ചു.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 44,376 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 92.50 ലക്ഷവും, മരണം 1.35 ലക്ഷവും കടന്നു.രോഗമുക്തി നിരക്ക് 93.72 ശതമാനമാണ്. 4,44,746 പേരാണ് ചികിത്സയിലുള്ളത്. തുടർച്ചയായ 15ാംദിവസമാണ് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചു ലക്ഷത്തിൽ താഴെയാകുന്നത്.


രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. 61,66,898 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,70,799 പേർ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു.യൂറോപ്യൻ രാജ്യങ്ങളിൽ രണ്ടാം ഘട്ട രോഗവ്യാപനം ശക്തമാണ്. രണ്ടാംഘട്ട വ്യാപനം നിയന്ത്രിക്കാനായില്ലെങ്കിൽ യൂറോപ്പിൽ മൂന്നാം ഘട്ട വ്യാപനം അനിയന്ത്രിതമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID 19, INDIA, USA, COVID DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.