കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇന്ന് കൊച്ചിയിലെ വിചാരണക്കോടതി പരിഗണിക്കും. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനോട് ഹാജരാകാൻ ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെഷൽ പ്രോസിക്യൂട്ടർ നേരത്തെ രാജിവച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികളുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയിൽ മറുപടി നൽകും.
വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി തളളിയ സാഹചര്യത്തിൽ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇക്കാര്യവും സർക്കാർ ഇന്ന് കോടതിയെ അറിയിക്കുമെന്നാണ് സൂചന.