സാവോ പോളോ: ഫുട്ബോൾ താരം ഡീഗോ മാറഡോണയുടെ മരണത്തിൽ അനുശോചിച്ച് ബ്രസീലിയൻ ഫുട്ബോൾ താരം പെലെ. മറഡോണയുടെ ചിത്രത്തിനൊപ്പം വികാരനിർഭരമായ ഒരു കുറിപ്പാണ് പെലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനെ നഷ്ടമായെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.
'എനിക്ക് ഒരു പ്രിയപ്പെട്ട കൂട്ടുകാരനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തേക്ക്, അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നൽകട്ടെ. ഒരുനാൾ നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടുമെന്ന് പ്രതീക്ഷിക്കുന്നു.' പെലെ കുറിച്ചു.ഒക്ടോബർ മുപ്പതിനായിരുന്നു മറഡോണയുടെ അറുപതാം പിറന്നാൾ. അന്ന് ആശംസകളുമായി പെലെ എത്തിയിരുന്നു.
മറഡോണയുടെ വിയോഗത്തില്‍ അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നലെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് മുമ്പായി ഒരു മിനിറ്റ് ദുഃഖാചരണം നടത്തി. മറ്റു യൂറോപ്യന്‍ മത്സരങ്ങള്‍ക്ക് മുമ്പായും ദുഃഖാചരണം നടത്തും.മറഡോണയുടെ വിയോഗം തീരാനഷ്ടമാണെന്ന് മെസ്സിയും റൊണാൾഡോയും അനുശോചിച്ചു.
RIP Diego Maradona. 🙏 pic.twitter.com/9u26OkQ4fd
— Leo Messi 🔟 (@WeAreMessi) November 25, 2020