ചെന്നൈ:അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഹോട്ടലുകൾ കോഴ നൽകി സ്റ്റാർ പദവി നേടിയെന്ന് സിബിഐയുടെ കണ്ടെത്തൽ. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ് നടക്കുകയാണ്. കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ എസ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ഉണ്ട്.തമിഴ്നാട്ടിലെ പഴനിയിൽവച്ചായിരുന്നു അറസ്റ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കേരളത്തിൽ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.അതേസമയം ചെന്നൈയിലെ ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇടനിലക്കാർ വഴി കോഴ വാങ്ങിയെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.കൊവിഡ് മൂലം നിർത്തിവച്ച ക്ലാസിഫിക്കേഷൻ ഒരാഴ്ച മുൻപാണ് വീണ്ടും ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കുകയാണ്.