SignIn
Kerala Kaumudi Online
Wednesday, 27 January 2021 4.16 PM IST

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി, ഗർഭിണിയെ കൊന്ന് കുഴിച്ചുമൂടി യുവാവ്, അരുംകൊലയിൽ മറ്റൊരു യുവതിയ്ക്കും പങ്ക്

murder

ഗാന്ധിനഗർ: അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകനൊപ്പം പോയ ഗർഭിണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.ഗുജറാത്തിലെ ബർഡോളിയാണ് സംഭവം.രശ്മി കട്ടാരിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

മൂന്നുവയസുള്ള മകനെ ഉപേക്ഷിച്ചാണ് രശ്മി വിവാഹിതനായ കാമുകനൊപ്പം പോയത്. കഴിഞ്ഞ നവംബർ 14നാണ് യുവതിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അഞ്ചുവർഷത്തോളമായി ചിരാഗ് പട്ടേൽ എന്ന യുവാവുമായി മകൾ പ്രണയത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ പൊലീസിൽ അറിയിച്ചിരുന്നു. ഇതോടെയാണ് യുവതിയെ തേടിയുള്ള അന്വേഷണം ഇയാളിലേക്കെത്തിയത്.

രശ്മിയുടെ പിതാവിന്റെ ഫാമിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം ഫാമിൽ കുഴിച്ചിടുകയായിരുന്നു. യുവതി അഞ്ചുമാസം ഗർഭിണിയായിരുന്നു.ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഫാമിൽ കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടുകയായിരുന്നു. കൊലപാതകത്തിൽ യുവാവിന്റെ ഭാര്യയുടെ പങ്കും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, LOVE, ELOPE, MURDER, EXTRA MARITAL RELATION
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.