മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രിയാ വാരിയർ.ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ പ്രിയാ വാരിയർ ചിത്രത്തിലെ ഒരു ഗാനരംഗത്തിലെൽ സീനിലൂടെയാണ് ലോകശ്രദ്ധ നേടുന്നത്. ഒറ്റദിവസംകൊണ്ട് ലോകത്തുടനീളം ആരാധകരെ സൃഷ്ടിച്ച താരം കൂടിയായി പ്രിയ മാറി. സമൂഹ മാദ്ധ്യമങ്ങളിലും വളരെ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രിയയുടെ ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത്. ഇപ്പോൾ പ്രിയ പങ്കുവച്ചിരിക്കുന്ന ഏറെ ഗ്ളാമറായ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. സിൽവർ കളർ ഡ്രസിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അൾട്രാ മോഡേൺ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പങ്കുവച്ച് നിമിഷങ്ങൾക്കകം ചിത്രങ്ങൾ തരംഗമായി മാറി. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളായി വന്നുകൊണ്ടിരിക്കുന്നത്. ഒരു അടാർ ലവ് എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിൽ പ്രിയ അഭിനയിച്ചിട്ടില്ല. തമിഴിലും ഹിന്ദിയിലുമായി നിരവധി സിനിമകളിൽ പ്രിയ അഭിനയിച്ചുവരികയാണ്. പ്രിയ പ്രകാശ് നായികയാകുന്ന ഏറ്റവും പുതിയ ഹിന്ദി ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ചിത്രം അധികം വൈകാതെ തന്നെ റിലീസ് ചെയ്യും.