ക്രൂരമായ തമാശകൾക്കും, മറ്റുള്ളവരെ അധിക്ഷേപിക്കാനുമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുണ്ട്. അക്കൂട്ടത്തിൽ ഒരെണ്ണം കൂടി. ഇത്തവണ സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത് നടി മഡോണ സെബാസ്റ്റിയനാണ്.
നടിയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിന് പിന്നാലെയാണ് ചിലർ മഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്.
നടിയുടെ ഫേസ്ബുക്ക് പേജിൽ ചിലർ ആദരാഞ്ജലി അർപ്പിച്ച് കമന്റ് ഇട്ടിരുന്നു. ഇതിനെചുവടുപിടിച്ചുകൊണ്ടുള്ളതാണ് ട്രോളുകൾ. ഇത്തരത്തിലുള്ള ക്രൂരമായ തമാശകൾക്ക് രൂക്ഷവിമർശനം ഉയരുന്നുണ്ട്.