കൊച്ചി: യാത്രകൾ ഇഷ്ടപ്പെടുന്ന സാധാരണക്കാർക്കായി നാല് പുതിയ മെമ്പർഷിപ്പുകൾ ക്ലബ് ട്രാവലേറ്റ് പുറത്തിറക്കി. ഒരുവർഷം മുതൽ 7വർഷം വരെയുള്ള മെമ്പർഷിപ്പുകൾ ലഭ്യമാണ്. ഇന്ത്യയിലെ 55 വിനോദകേന്ദ്രങ്ങളിലെ 23 സ്റ്റാർ കാറ്റഗറി ഹോട്ടലുകളിലെ താമസൗകര്യമാണ് ലഭിക്കുക. പോയിന്റ് സിസ്റ്റം അടിസ്ഥാനത്തിൽ 5സ്റ്റാർ കാറ്റഗറിയിലേക്ക് അപ്ഗ്രേഡ് ചെയ്തുകൊടുക്കും. ആയിരംരൂപയ്ക്ക് അഡ്വാൻസ് ബുക്കിംഗ് സൗകര്യമുള്ളതായും സി.ഇ.ഒ ട്രിജോ ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.