SignIn
Kerala Kaumudi Online
Sunday, 17 January 2021 2.44 PM IST

സംസ്ഥാനത്ത് ഇന്ന് 5378 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ 4670 പേർക്ക് രോഗം, 76പേർ സംസ്ഥാനത്തിന് പുറത്ത്നിന്നും വന്നവർ, 27 മരണം

covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5378 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4670 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 582 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 719, കോഴിക്കോട് 686, തൃശൂർ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂർ 226, പത്തനംതിട്ട 207, വയനാട് 151, കാസർകോട് 86 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 60,74,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊച്ചുതോട് സ്വദേശിനി ലുലാബത്ത് (56), വട്ടിയൂർകാവ് സ്വദേശി സുകമാരൻ നായർ (81), കൊല്ലം പാരിപ്പള്ളി സ്വദേശിനി രാജമ്മ (65), ആലപ്പുഴ എം.ഒ. വാർഡ് സ്വദേശി ടി.എസ്. ഗോപാല റെഡ്ഡിയാർ (57), പുഞ്ചക്കൽ സ്വദേശിനി ഷീല (58), മാവേലിക്കര സ്വദേശി സ്റ്റാൻലി ജോൺ (54), മുതുകുളം സ്വദേശി ഗോപാലകൃഷ്ണൻ (78), ഇടുക്കി പീരുമേട് സ്വദേശി പൽരാജ് (79), കോട്ടയം ഉദയനാപുരം സ്വദേശിനി സുമതികുട്ടിയമ്മ (82), എറണാകുളം പെരുമറ്റം സ്വദേശി വി.കെ. ബഷീർ (67), കണിയനാട് സ്വദേശി എം.പി. ശിവൻ (65), ഞാറക്കാട് സ്വദേശി എൽദോസ് ജോർജ് (50), തൃശൂർ വടന്നകുന്ന് സ്വദേശി രാമകൃഷ്ണൻ (89), പഴയന്നൂർ സ്വദേശിനി ആമിന ബീവി (53), കടങ്ങോട് സ്വദേശി അബ്ദുൾ റഹ്മാൻ (80), കിള്ളന്നൂർ സ്വദേശി സി.എൽ. പീറ്റർ (68), ചാവക്കാട് സ്വദേശിനി ശാരദ (69), താഴേക്കാട് സ്വദേശി ആന്റോ (59), പാലക്കാട് മംഗൽമഠം സ്വദേശി കെ.ഇ. വർക്കി (96), മലപ്പുറം മംഗലം സ്വദേശിനി അമ്മു (80), കോഴിക്കട് കുന്നമംഗലം സ്വദേശി ഹംസ (50), മടവൂർ സ്വദേശിനി അമ്മുകുട്ടി അമ്മ (90), വളയം സ്വദേശി ഗോവിന്ദ കുറുപ്പ് (76), വടകര സ്വദേശിനി പാത്തൂട്ടി (68), കണ്ണൂർ പന്ന്യന്നൂർ സ്വദേശി സുകുമാരൻ (68), തളിപ്പറമ്പ് സ്വദേശിനി ഹേമലത (72), പെരുവ സ്വദേശിനി അയിഷ (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2148 ആയി.

മലപ്പുറം 689, കോഴിക്കോട് 632, തൃശൂർ 557, എറണാകുളം 340, തിരുവനന്തപുരം 310, കോട്ടയം 421, കൊല്ലം 390, പാലക്കാട് 229, ആലപ്പുഴ 326, ഇടുക്കി 212, കണ്ണൂർ 184, പത്തനംതിട്ട 156, വയനാട് 142, കാസർകോട് 82 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

50 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 10, എറണാകുളം 9, തിരുവനന്തപുരം, കണ്ണൂർ 6 വീതം, പത്തനംതിട്ട 5, മലപ്പുറം, വയനാട് 3 വീതം, കോട്ടയം, തൃശൂർ, കാസർകോട് 2 വീതം, കൊല്ലം, പാലക്കാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 488, കൊല്ലം 481, പത്തനംതിട്ട 168, ആലപ്പുഴ 852, കോട്ടയം 204, ഇടുക്കി 84, എറണാകുളം 807, തൃശൂർ 589, പാലക്കാട് 461, മലപ്പുറം 789, കോഴിക്കോട് 709, വയനാട് 129, കണ്ണൂർ 150, കാസർകോട് 59 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,486 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,16,978 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,17,195 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,00,925 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 16,270 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1891 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ മറക്കര (കണ്ടെൻമെന്റ് സോൺ വാർഡ് 8, 9), എറണാകുളം ജില്ലയിലെ അയവന (സബ് വാർഡ് 3), കൊല്ലം ജില്ലയിലെ തലവൂർ (1), ചാത്തന്നൂർ (സബ് വാർഡ് 9), പാലക്കാട് ജില്ലയിലെ കരിമ്പുഴ (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 545 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID 19, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.