SignIn
Kerala Kaumudi Online
Monday, 18 January 2021 4.27 PM IST

കൊവിഡ് വാക്സിൻ വരുന്നതുവരെ ഡൽഹിയിൽ സ്‌കൂളുകൾ തുറക്കില്ല, പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍

covid

ന്യൂഡൽഹി: വാക്‌സിന്‍ ലഭ്യമാകുന്നതുവരെ ഡൽഹിയിലെ സ്‌കൂളുകൾ തുറക്കാന്‍ സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍.സ്‌കൂള്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും വാക്‌സിന്‍ ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ പൂര്‍ണ നിയന്ത്രണത്തിലാകാതെ സ്‌കൂള്‍ തുറക്കില്ലെന്നും വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ ഇന്നലെ 61,000 പേരിൽ നടത്തിയ കൊവിഡ് പരിശോധനയിൽ അയ്യായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നവംബര്‍ ഏഴിന് 15.2 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
ഇപ്പോൾ 8.49 ശതമാനമാണെന്നും പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരുകയാണെന്നും മന്ത്രി പറഞ്ഞു.

ഈ സ്ഥിതി തുടർന്നാൽ അടുത്ത രണ്ടാഴ്ചക്കുള്ളില്‍ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലെത്തുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കും. കഴിഞ്ഞ പത്ത് ദിവസമായി നൂറിലധികം മരണങ്ങളാണ് ഡൽഹിയിൽ റിപ്പോര്‍ട്ട് ചെയ്യ്ത‌ത്. ഈ സാഹചര്യത്തിൽ മരണനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും സത്യേന്ദ്ര ജെയിന്‍ വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID, DELHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.