തിരുവനന്തപുരം: കേരള നിയമസഭയിൽ നടത്തിയ 'ഫെസ്റ്റിവൽ ഓൺ ഡെമോക്രസി' (ജനാധിപത്യത്തിന്റെ ഉത്സവം )രാജ്യത്തെ എല്ലാ സംസ്ഥാന നിയമസഭകളുടെയും പാർലമെന്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കണമെന്ന് ഗുജറാത്തിലെ കെവാഡിയായിൽ നടന്ന 80ാമത് അഖിലേന്ത്യാ സ്പീക്കർമാരുടെ കോൺഫറൻസ് നിർദ്ദേശിച്ചു. കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
കോൺഫറൻസിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ സർദാർ പട്ടേൽ ഏകതാ പ്രതിമയുടെ മുമ്പിൽ നടന്ന ഭരണഘടനയുടെ ആമുഖ വായനയ്ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നൽകി. വീഡിയോ കോൺഫറൻസ് മുഖേന പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തെ അഭിസംബോധന ചെയ്തു.