ന്യൂഡൽഹി : സുപ്രീംകോടതി, ഹൈക്കോടതികൾ ഉൾപ്പെടെയുള്ള മേൽക്കോടതികളിലെ അഡി. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ നാലാഴ്ച കൂടി സെക്രട്ടറി ജനറലിന് സമയം അനുവദിച്ച് സുപ്രീംകോടതി. ഹൈക്കോടതികളിൽ നിന്ന് പ്രതികരണങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി എസ്.എൻ.ശുക്ല അറിയിച്ചതിനെത്തുടർന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് അധിക സമയം അനുവദിച്ചത്. ലോക് പ്രഹരി എന്ന സന്നദ്ധസംഘടന 2019ൽ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.