സിഡ്നി : ഇന്ത്യ- ആസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് സിഡ്നിയിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 9.10 മുതലാണ് മത്സരം. കൊവിഡ് വ്യാപനത്തിന് ശേഷം ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്ന ആദ്യ മത്സരമാണിത്. രോഹത് ശർമ്മയുടെ അഭാവത്തിൽ മായങ്ക് അഗർവാളായിരിക്കും ധവാനൊപ്പം ഓപ്പണറുടെ റോളിൽ ഇറങ്ങുക. വിക്കറ്ര് കീപ്പറുടെ റോളിൽ കെ.എൽ. രാഹുൽ ഇറങ്ങുമെന്നുറപ്പായതിനാൽ സഞ്ജു സാംസൺ ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.