SignIn
Kerala Kaumudi Online
Sunday, 17 January 2021 9.37 PM IST

ഗുഡ്ബൈ ഡീഗോ മറഡോണ എന്റെ ആത്മാവിലും ശരീരത്തിലും താങ്കളുണ്ട് ഐ.എം. വിജയന്റെ ഓർമ്മക്കുറിപ്പ്

eee

മറഡോണ എന്ന കൊ​തി​പ്പി​ക്കു​ന്ന​ ​സ്വ​പ്ന​ത്തെ​ ​മ​ന​സി​ന്റെ​ ​മൈ​താ​ന​ത്തി​ട്ട് ​ത​ട്ടി​ക്ക​ളി​ച്ച് ​ഐ.​എം.​വി​ജ​യ​ൻ​ ​ക​ളി​ച്ചു​ ​ന​ട​ന്നു.​ ​ പൗ​ലോ​ ​കൊ​യ്‌​ലോ​യു​ടെ​ ​ആ​ൽ​ക്കെ​മി​സ്റ്റ് ​എ​ന്ന​ ​നോ​വ​ൽ​ ​വി​ജ​യ​ൻ​ ​വാ​യി​ച്ചി​ട്ടു​ണ്ടോ​ ​എ​ന്ന​റി​യി​ല്ല.​ ​പ​ക്ഷേ​ ​

ആ​ൽ​ക്കെ​മി​സ്റ്റി​ലെ​ ​പ്ര​ശ​സ്ത​മാ​യ​ ​ആ​ ​ വാ​ച​കം​ ​വി​ജ​യ​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യി.​ ​എ​ന്തെ​ങ്കി​ലും
നേ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ​ഒ​രാ​ൾ​ ​പൂ​ർ​ണ​ ​മ​ന​സോ​ടെ​ ​ആ​ഗ്ര​ഹി​ച്ചാ​ൽ​ ​ആ​ ​ആ​ഗ്ര​ഹം​ ​സ​ഫ​ല​മാ​ക്കാ​നാ​യി​ ​
ലോ​കം​ ​മു​ഴു​വ​ൻ​ ​അ​വ​ന്റെ​ ​സ​ഹാ​യ​ത്തി​നെ​ത്തും​ ​എ​ന്ന​ ​ആ​ൽ​ക്കെ​മി​സ്റ്റി​ലെ​ ​വാ​ച​കം​ ​
വി​ജ​യ​നും​ ​ഡീ​ഗോ​യ്‌​ക്കും​ ​മ​ദ്ധ്യേ​ ​സ​ത്യ​മാ​യി​ ​മാ​റി...

കോ​ലോ​ത്തും​പാ​ട​ത്തെ​ ​വി​ജ​യ​ൻ​ ​എ​ന്ന​ ​പ​ന്തു​ക​ളി​പ്രാ​ന്ത​ൻ​ ​ഫു​ട്‌​ബാ​ളു​ ​ത​ട്ടി​ ​ന​ട​ക്കു​ന്ന​ ​കാ​ല​ത്ത് ​ഒ​പ്പം​ ​ക​ളി​ക്കു​ന്ന​വ​രോ​ടൊ​രു​ ​വീ​മ്പു​ ​പ​റ​ഞ്ഞു​.
''​ഡാ....​ഞാ​നേ​ ​അ​ർ​ജ​ന്റീ​ന​യ്‌​ക്ക് ​പോ​കാ​ൻ​ ​പോ​ണു...""
കൂ​ടെ​ക്ക​ളി​ക്കു​ന്നോ​ര് ​അ​തു​ ​കേ​ട്ട് ​ക​ളി​ ​നി​ർ​ത്തി​ ​വി​ജ​യ​നോ​ടു​ ​ചോ​ദി​ച്ചു.
​​''ന്തൂ​ട്ടി​നാ​ടാ​ ​നി​ന്നെ​യി​പ്പോ​ ​അ​ങ്ങോ​ട്ട് ​കെ​ട്ടി​യെ​ടു​ക്ക​ണേ....""
ഫു​ട്‌​ബോ​ൾ​ ​കാ​ലു​കൊ​ണ്ട് ​പ​തി​യെ​ ​ത​ട്ടി​ത്ത​ട്ടി​ ​വി​ജ​യ​ൻ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു​.
​''ഞാ​നേ​ ​മ്മ​ടെ​ ​ഡീ​ഗോ​യെ​ ​കാ​ണാ​ൻ​ ​പൂ​വ്വാ....​മ​റ​ഡോ​ണ​യെ....""
അ​തു​ ​കേ​ട്ട് ​ കൂ​ട്ടു​കാ​ർ​ ​ആ​ർ​ത്തു​ചി​രി​ച്ചു....​പി​ന്നെ​ ​പ​റ​ഞ്ഞു,​​ ​''ന്റെ​ ​ വി​ജ​യാ​ ​നി​ന​ക്ക് ​ ത​ല​യ്‌​ക്ക് ​പ്രാ​ന്താ....​മ​റ​ഡോ​ണ​യെ​ ​കാ​ണാ​ൻ​ ​അ​ർ​ജ​ന്റീ​ന​യ്‌​ക്ക് ​പോ​കാ​ത്രെ....​ന​ട​ക്ക​ണ​ ​കാ​ര്യ​ണ്ടെ​ങ്കി​ല് ​പ​റ​യി​ഷ്‌​ടാ...​അ​യ്യ​ന്തോ​ള്ക്ക് ​പോ​ക്വാ​ ​എ​ന്ന് ​പ​റ​യും​ ​പോ​ലെ​യ​ല്ലേ​ ​ അ​ർ​ജ​ന്റീ​ന​യ്‌​ക്ക് ​ പോ​ക്വാ​ന്ന് ​പ​റ​യ​ണേ...
നെ​ന​ക്ക് ​ത​ല​യ്‌​ക്ക് ​പ്രാ​ന്താ​ടാ...""
കു​ട്ടി​യാ​യി​രു​ന്ന​ ​വി​ജ​യ​ൻ​ ​വ​ള​ർ​ന്ന​പ്പോ​ൾ​ ​ആ​ ​പ്രാ​ന്തും​ ​കൂ​ടെ​ ​വ​ള​ർ​ന്നു.​ ​ക​ളി​ക്ക​ള​ങ്ങ​ളി​ൽ​ ​പ​ന്തു​ക​ൾ​ ​തൊ​ടു​ത്ത് ​ഗോ​ളു​ക​ൾ​ ​എ​യ്‌​തു​ ​വീ​ഴ്‌​ത്തി​യ​പ്പോ​ഴും​ ​വി​ജ​യ​ൻ​ ​എ​ന്ന​ ​ഫു​ട്‌​ബാ​ള​റു​ടെ ​ ​മ​ന​സി​ൽ​ ​ആ​ ​സ്വ​പ്‌​നം​ ​ഒ​രു​ ​പെ​നാ​ൽ​റ്റി​ ​കി​ക്കി​നാ​യി​ കാ​ത്തു​കി​ട​ന്നു.​ ​കേ​ര​ള​ത്തി​ലും​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്‌​ബാ​ളി​ലും​ ​താ​ര​വും​ ​സൂ​പ്പ​ർ​താ​ര​വു​മാ​യി​ ​ഐ.​ ​എം.​വി​ജ​യ​ൻ​ ​ എ​ന്ന​ ​ഫു​ട്‌​ബാ​ള​ർ​ ​പു​തി​യ​ ​മേ​ൽ​വി​ലാ​സ​ങ്ങ​ൾ​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​പ്പോ​ഴും​ ​ഡീ​ഗോ​യെ​ ​ഒ​ന്നു​ ​കാ​ണു​ക​യെ​ന്ന​ ​ആ​ഗ്ര​ഹം​ ​വി​ജ​യ​ന്റെ​ ​ ന​ട​പ്പാ​കാ​ത്ത​ ​മോ​ഹ​മാ​യി​ ​അ​വ​ശേ​ഷി​ച്ചു.
ഫു​ട്‌​ബാ​ളി​ന്റെ​ ​ ദൈ​വ​ത്തെ​ ​അ​ത്ര​ ​എ​ളു​പ്പ​ത്തി​ലൊ​ന്നും​ ​കാ​ണാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​വി​ജ​യ​ന​റി​യാ​മാ​യി​രു​ന്നു.​ ​ലോ​ക​ക​പ്പ് ​ ഫു​ട്‌​ബാ​ളു​ക​ൾ​ ​കാ​ണാ​ൻ​ ​തൃ​ശൂ​രി​ലെ​ ​ഗോ​പു​ ​ന​ന്തി​ല​ത്ത​ട​ക്ക​മു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം​ ​ പ​ല​പ്പോ​ഴും​ ​പോ​യി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഫു​ട്‌​ബാ​ൾ​ ​ദൈ​വം​ ​വി​ജ​യ​ന്റെ​ ​മു​ന്നി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ല്ല.​ ​ലോ​ക​ക​പ്പ് ​കാ​ണാ​നാ​യി​ ​ഓ​രോ​ ​രാ​ജ്യ​ത്തേ​യും​ ​ആ​ർ​ത്തി​ര​മ്പു​ന്ന​ ​ ഗാ​ല​റി​ക​ളി​ലി​രി​ക്കു​മ്പോ​ൾ​ ​വി​ജ​യ​ന്റെ​ ​ക​ണ്ണു​ക​ൾ​ ​ തേ​ടി​യി​രു​ന്ന​ത് ​ ഡീഗോ​യെ​ന്ന​ ​ആ​ ​ദൈ​വ​ത്തെ​യാ​ണ്. പ​ക്ഷേ​ ​ദൈ​വം​ ​മാ​റി​നി​ന്നു.
ആ​ ​കൊ​തി​പ്പി​ക്കു​ന്ന​ ​സ്വ​പ്ന​ത്തെ​ ​മ​ന​സി​ന്റെ​ ​മൈ​താ​ന​ത്തി​ട്ട് ​ത​ട്ടി​ക്ക​ളി​ച്ച് ​ ഐ.​എം.​വി​ജ​യ​ൻ​ ​ക​ളി​ച്ചു​ ​ന​ട​ന്നു.​ ​പൗ​ലോ​ ​കൊ​യ്‌​ലോ​യു​ടെ​ ​ ആ​ൽ​ക്കെ​മി​സ്റ്റ് ​എ​ന്ന​ ​ നോ​വ​ൽ​ ​ വി​ജ​യ​ൻ​ ​വാ​യി​ച്ചി​ട്ടു​ണ്ടോ​ ​എ​ന്ന​റി​യി​ല്ല.​ ​പ​ക്ഷേ​ ​ആ​ൽ​ക്കെ​മി​സ്റ്റി​ലെ​ ​പ്ര​ശ​സ്ത​മാ​യ​ ​ആ​ ​വാ​ച​കം​ ​വി​ജ​യ​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യി.​ ​എ​ന്തെ​ങ്കി​ലും​ ​നേ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ​ഒ​രാ​ൾ​ ​പൂ​ർ​ണ​ ​മ​ന​സോ​ടെ​ ​ആ​ഗ്ര​ഹി​ച്ചാ​ൽ​ ​ആ​ ​ആ​ഗ്ര​ഹം​ ​സ​ഫ​ല​മാ​ക്കാ​നാ​യി​ ​ലോ​കം​ ​മു​ഴു​വ​ൻ​ ​ അ​വ​ന്റെ​ ​സ​ഹാ​യ​ത്തി​നെ​ത്തും​ ​എ​ന്ന​ ​ആ​ൽ​ക്കെ​മി​സ്റ്റി​ലെ​ ​വാ​ച​കം​ ​വി​ജ​യ​നും​ ​ഡീ​ഗോ​യ്‌​ക്കും​ ​മ​ദ്ധ്യേ​ ​സ​ത്യ​മാ​യി​ ​മാ​റി. ഇ​ന്ത്യ​യി​ലെ​ ​പ്ര​ശ​സ്ത​ ​ജ്വ​ല്ല​റി​ ​ഗ്രൂ​പ്പാ​യ​ ​ബോ​ബി​ ​ചെ​മ്മ​ണ്ണൂ​രി​ന്റെ​ ​ ക​ണ്ണൂ​ർ​ ​ശാ​ഖ​യു​ടെ​ ​ഉ​ദ്ഘാ​ട​ന​ത്തി​നാ​യി​ ​ബോ​ബി​ ​കൊ​ണ്ടു​വ​ന്ന​ത് ​രാ​ഷ്ട്രീ​യ​ക്കാ​രെ​യോ​ ​സി​നി​മാ​താ​ര​ങ്ങ​ളേ​യോ​ ​അ​ല്ല...​ഡീ​ഗോ​ ​മ​റോ​ഡോ​ണ​യെ​ ​ആ​യി​രു​ന്നു. മ​റ​ഡോ​ണ​ ​കേ​ര​ള​ത്തി​ൽ​ ​എ​ത്തു​ന്ന​തും​ ​അ​താ​ദ്യ​മാ​യാ​ണ്.​ ​ദൈ​വ​ത്തി​ന്റെ​ ​സ്വ​ന്തം​ ​നാ​ട്ടി​ലേ​ക്ക് ​ഫു​ട്‌​ബാ​ളി​ന്റെ​ ​ദൈ​വം​ ​എ​ത്തു​മ്പോ​ൾ​ ​കാ​ലോ​ഹി​ര​ൺ​ ​കു​തി​ച്ചെ​ത്താ​തി​രി​ക്കു​മോ.​ ​തൃ​ശൂ​രി​ൽ​ ​നി​ന്നും​ ​ഐ.​എം.​വി​ജ​യ​നും​ ​ജോ​പോ​ൾ​ ​അ​ഞ്ചേ​രി​യു​മ​ട​ക്ക​മു​ള്ള​വ​ർ​ ​ത​ങ്ങ​ളു​ടെ​ ​ ദൈ​വ​ത്തെ​ ​കാ​ണാ​ൻ​ ​​ത​ലേ​ന്നു​ ​ത​ന്നെ​ ​ക​ണ്ണൂ​രി​ലെ​ത്തി.

ആ​ദ്യം​ നി​രാശ

മ​ന​സി​ൽ​ ​ലോം​ഗ്പാ​സു​ക​ളു​മാ​യി​ ​ഫു​ട്ബാ​ൾ​ ​ദൈ​വ​ത്തെ​ ​കാ​ണാ​ൻ​ ​ക​ണ്ണൂ​രി​ലെ​ത്തി​യ​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ളി​ന്റെ​ ​ക​റു​ത്ത​ ​മു​ത്തി​ന് ​ആ​ദ്യദിനം​ ​ന​ൽ​കി​യ​ത് ​നി​രാ​ശ​യാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തെ​ ​ഹോ​ട്ട​ൽ​ ​മു​റി​യി​ൽ​ ​ചെ​ന്ന് ​ഒ​റ്റ​യ്‌​ക്ക് ​സംസാ​രി​ക്കണമെ​ന്ന​ ​സ്വ​പ്ന​മാ​യി​രു​ന്നു മനസിലു​ണ്ടാ​യി​രു​ന്ന​ത്.​ ​ഒ​പ്പം​ ​ഒ​രു​ ​ഫോ​ട്ടോ​യെടുക്കണം.​ ​മ​റ​ഡോ​ണ​യെ​ ​കാ​ണാ​ൻ​ ​ചെ​ന്ന​ ​ ആ​ ​രാ​ത്രി.​ ​അ​ന്ന് ​ ഐ.എം. വിജയനും ജോ​ ​പോ​ളു​മെ​ല്ലാ​മ​ട​ങ്ങു​ന്ന​ ​സം​ഘം​ ​രാ​ത്രി​ ​വൈ​കി​യും​ ​മ​റ​ഡോ​ണ​ ​താ​മ​സി​ക്കു​ന്ന​ ​ഹോ​ട്ട​ലി​ൽ​ ​ബോ​ബി​ക്കൊ​പ്പം​ ​കാ​ത്തി​രു​ന്നു.​ ​എ​ന്നാ​ൽ​ ​മ​റ​ഡോ​ണ​ ​മു​റി​ക്ക് ​പു​റ​ത്തേ​ക്ക് ​വ​ന്നി​ല്ല.​ ​രാ​ത്രി​ ​പ​ത്തു​ ​പ​തി​നൊ​ന്നു​ ​മ​ണി​വ​രെ.​ ഡീ​ഗോ​ ​ഇ​പ്പൊ​ ​വ​രും,​ ഇ​പ്പോ​ ​വ​രും​ ​എ​ന്നു​ ​ക​രു​തി​ ​കാ​ത്തു​കാ​ത്തി​രു​ന്നു.​ ​ഒ​ടു​വി​ൽ​ ​ബോ​ബി​ ​വ​ന്നു​ ​പ​റ​ഞ്ഞു,​ ​നാ​ളെ​ ​കാ​ണാം,​​ ​ഡീ​ഗോ​ ​ ന​ല്ല​ ​ ഉ​റ​ക്ക​ത്തി​ലാ​ണെ​ന്ന്.​ ​വ​ലി​യ​ ​നി​രാ​ശ​ ​സ​മ്മാ​നി​ച്ചാ​ണ് ​ അ​വി​ടെ​ ​നി​ന്ന് ​മ​ട​ങ്ങി​യ​ത്.​ ​പ​ക്ഷേ​ ​അ​ന്ന് ​രാ​ത്രി​ ​ത​നി​ക്ക് ​ഉ​റ​ക്ക​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ​ വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​പി​റ്റേ​ന്നും​ തന്റെ ദൈവത്തെ​കാ​ണാ​ൻ​ ​സാ​ധി​ക്കി​ല്ലേ​ എ​ന്ന​ ​ടെ​ൻ​ഷ​നും.

eee

ക​ണ്ട​മാ​ത്ര​യിൽ

''പി​റ്റേ​ന്ന് ​ ഡീ​ഗോ​യെ​ ​ക​ണ്ടു,​ ​ര​ണ്ടു​ ​മി​നു​റ്റു​ ​നേ​രം​ ​മ​റ​ഡോ​ണ​ക്കൊ​പ്പം​ ​പ​ന്തു​ ​ത​ട്ടി...​എ​ല്ലാം​ ​സ്വ​പ്നം​ ​പോ​ലെ​ ​തോ​ന്നി.​ ​ഒ​രി​ക്ക​ലും​ ​ന​ട​ക്കി​ല്ലെ​ന്ന് ​ക​ണ്ട​ ​സ്വ​പ്നം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യ​തി​ന്റെ​ ​അ​നു​ഭൂ​തി​യാ​യി​രു​ന്നു​ ​അ​പ്പോ​ൾ.​ ​മ​റ​ഡോ​ണ​ ​എ​ന്നെ​ ​ചേ​ർ​ത്തു​പി​ടി​ച്ച​പ്പോ​ൾ​ ​പൂ​രം​ ​വെ​ടി​ക്കെ​ട്ടി​ന്റെ​ ​ കൂ​ട്ട​പൊ​രി​ച്ചി​ലി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​പോ​ലെ​ ​ ഒ​രു​ ​കോ​രി​ത്ത​രി​പ്പ്.​ ​ ഫു​ട്‌​ബാ​ളി​ന്റെ​ ​ദൈ​വം​ ​എ​ന്നെ​ ​ചേ​ർ​ത്ത് ​ പി​ടി​ച്ച​ ​നി​മി​ഷം​ .​ ​എ​ന്റെ​ ​ക​ണ്ണു​ ​നി​റ​ഞ്ഞു,​ ​സ​ന്തോ​ഷ​വും​ ​അ​ഭി​മാ​ന​വും​ ​കൊ​ണ്ട്.​ ​കോ​ലോ​ത്തും​പാ​ട​ത്ത് ​നി​ന്ന് ​ ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ളി​ലേ​ക്ക് ​ ഉ​ദി​ച്ചു​യ​ർ​ന്ന​ ​ വി​ജ​യ​ന്റെ​ ​ സ്വ​പ്ന​ ​സാ​ക്ഷാ​ത്കാ​രം. ഞാ​ൻ​ ​പ​ണ്ട് ​ ക​ളി​ക്കു​മ്പോ​ൾ​ ​മ​റ​ഡോ​ണ​യു​ടെ​ ​ക​ളി​നീ​ക്ക​ങ്ങ​ൾ​ ​ക​ളി​ക്ക​ള​ത്തി​ൽ​ ​പ്ര​യോ​ഗി​ക്കാ​ൻ​ ​ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും​ ​അ​തി​ന്റെ​ ​ അ​യ​ൽ​പ്പ​ക്ക​ത്ത് ​പോ​ലും​ ​എ​ത്താ​ൻ​ ​സാ​ധി​ച്ചി​രു​ന്നി​ല്ലെന്നും വി​ജ​യ​ൻ​ ​ഓ​ർ​മി​ക്കു​ന്നു. ടി​വി​യി​ൽ​ ​ഡീ​ഗോ​യു​ടെ​ ​പ​ല​ ​നീ​ക്ക​ങ്ങ​ളും​ ​പാ​സു​ക​ളും​ ​ക​ണ്ട് ​അ​തു​പോ​ലെ​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ച് ​പ​രാ​ജ​യ​പ്പെ​ട്ട​വ​നാ​ണ് ​ഞാ​ൻ. മ​റ​ഡോ​ണ​യി​ലൂ​ടെ​യാ​ണ് ​ ഞാ​ൻ​ ​ അ​ർ​ജ​ന്റീ​ന​യു​ടെ​ ​ക​ട്ട​ഫാ​ൻ​ ​ആ​യ​ത്.​ ​അ​ന്ന് ​ മ​റ​ഡോ​ണ​ ​കാ​ലി​ൽ​ ​പ​ന്തു​മാ​യി​ ​ഗോ​ൾ​പോ​സ്റ്റ് ​ല​ക്ഷ്യ​മാ​ക്കി​ ​പാ​യു​മ്പോ​ൾ​ ​ചാ​യ​ക്ക​ട​യി​ൽ​ ​ഇ​രു​ന്നി​രു​ന്ന​വ​രെ​ല്ലാം​ ​ഗാ​ല​റി​ക​ളി​ലെ​ന്ന​ ​പോ​ലെ​ ​ആ​ര​വം​ ​മു​ഴ​ക്കാ​റു​ണ്ട്.​ ​സ​ത്യ​ത്തി​ൽ​ ​ എ​ന്റെ​ ​ആ​ത്മാ​ർ​ത്ഥ​ ​സു​ഹൃ​ത്ത് ​ക​ലാ​ഭ​വ​ൻ​ ​മ​ണി​യു​ടെ​ ​വി​യോ​ഗ​ത്തി​ൽ​ ​ എ​നി​ക്കു​ണ്ടാ​യ​ ​ദുഃ​ഖം​ ​പ​റ​ഞ്ഞ​റി​യി​ക്കാ​ൻ​ ​സാ​ധി​ക്കി​ല്ല.​ ​അ​തു​ത​ന്നെ​യാ​ണ് ​ഡീഗോ​യു​ടെ​ ​മ​ര​ണ​ത്തി​ലും​ ​എ​നി​ക്കു​ണ്ടാ​യ​ത്.​ ​വി​ജ​യ​ന്റെ​ ​ര​ണ്ട് ​കാ​ലു​ക​ളി​ലും​ ​ര​ണ്ട് ​ ഇ​തി​ഹാ​സ​ങ്ങ​ളു​ടെ​ ​പേ​ര് ​ പ​ച്ച​ക്കു​ത്തി​യി​ട്ടു​ണ്ട്.​ ​ഇ​ട​ത് ​കാ​ലി​ന്റെ​ ​മ​സിലി​ൽ​ ​മ​റ​ഡോ​ണ​ ​ന​മ്പ​ർ 10​,​​ ​വ​ല​തു​ ​കാ​ലി​ൽ​ ​പെ​ലെ​യുടെ ചിത്രം.​ ​ഇ​ത് മാത്രം ​മ​തി​ ​വി​ജ​യ​ന്റെ​ ​മ​റ​ഡോ​ണ​യോ​ടു​ള്ള​ ​ആ​രാ​ധ​ന​യു​ടെ​ ​അ​ള​വറിയാൻ.​ ​ഇ​ങ്ങ​നെ​ ​എ​ത്ര​യെ​ത്ര​ ​ആ​രാ​ധ​ക​ർ​ ​മ​റ​ഡോ​ണ​യെ​ന്ന​ ​ഫു​ട്ബാ​ൾ​ ​മാ​ന്ത്രി​ക​നെ​ ​മ​ന​സി​ൽ​ ​ആ​രാ​ധി​ക്കു​ന്നു.​ ​കാ​ൽ​പ​ന്തു​ക്ക​ളി​യു​ടെ​ ​ആ​ര​വം​ ​മു​ഴ​ങ്ങു​ന്ന​ ​ കാ​ല​ത്തോ​ളം​ ​ ഡീ​ഗോ​യെ​ന്ന​ ​പേ​ര് ​മാ​യാ​തെ​ ​നി​ൽ​ക്കും.​ ​വി​ട​ ​ഡീ​ഗോ....

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, DIEGO MARADONA, IM VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.