പ്രവീൺ റാണ നിർമാണവും സംവിധാനവും നിർവഹിക്കുന്ന അനാൻ എന്ന ചിത്രത്തിൽ ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.മണികണ്ഠൻ ആചാരിയാണ് മറ്റോരു പ്രധാന താരം. ത്രില്ലർ ചിത്രമാണ് അനാൻ.അതേസമയം ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അശോക് ആർ കലീത്ത കഥ എഴുതി സംവിധാനം ചെയ്യുന്ന വേലുക്കാക്ക ഒപ്പ് കാ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നസീർ സംക്രാന്തി, പാഷാണം ഷാജി, തങ്കച്ചൻ വിതുര, ഉമ എന്നിവരാണ് മറ്റു താരങ്ങൾ. പി. ജെ. വി ക്രിയേഷൻസിന്റെ ബാനറിൽ സിബി വർഗീസ് പുല്ലൂരുത്തിക്കരി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിർവഹിക്കുന്നു. തിരക്കഥ സത്യൻ എം. എ.