കുറ്റ്യാടി: ഗ്രാമീണ മേഖലയുടെ ആശ്രയമായിരുന്ന മൺപാത്ര നിർമ്മാണ മേഖല അതിജീവനത്തിനായി തെരുവിലേക്കിറങ്ങുന്നു. തലച്ചുമടായി നാട്ടിൻ പുറങ്ങളിലും കടകളിലും മൺപാത്രങ്ങൾ വില്പന നടത്തിയിരുന്ന കല്ലുപുരയ്ക്കൽ കോളനിയിലുള്ളവർ ഇപ്പോൾ ടൗണിനോട് ചേർന്ന് പാതയോരങ്ങളി രുന്നാണ് വില്ലന നടത്തുന്നത്. ചില ദിവസങ്ങളിൽ നല്ല വില്ലന നടക്കും. ചില ദിവസങ്ങളിൽ ഒന്നും തന്നെ വിറ്റ് പോകില്ലെന്ന് ഇവർ പറയുന്നു.
പാത്ര നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവും വില വർദ്ധനവും തൊഴിൽ മേഖലയിൽ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സമയത്താണ് കൊറോണയെന്ന മഹാമാരി വന്നെത്തുന്നത്. അതോടെ അവശേഷിക്കുന്ന വ്യവസായവും അടച്ചു പൂട്ടലിന്റെ വക്കിലായി. പൊതു ഗതാഗതവും, മാർക്കറ്റുകളും ഇല്ലാതായതോടെ മൺപാത്രങ്ങൾ വിറ്റഴിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഇവർ. ഇതോടൊപ്പം കളിമണ്ണും ലഭിക്കാതായതോടെ പ്രതിസന്ധി ഇരട്ടിച്ചു.
കൊവിഡ് കാലത്ത് അതിജീവനത്തിനായി പുതിയ മാർഗ്ഗവുമായി തങ്ങളുടെ പാതയിലാണ് മൺപാത്ര നിർമ്മാണത്തിലും വിപണനത്തിലും കല്ലുപുരക്കൽ കോളനിക്കാർ.
" മാസങ്ങളോളമായി ഞങ്ങൾക്ക് പണിയില്ല, റേഷനും കിറ്റും കിട്ടുന്നതു കൊണ്ട് പട്ടിണിയില്ലാതെ ജീവിക്കുന്നെന്നു മാത്രം
നാരായണി - മൺപാത്ര നിർമ്മാണ തൊഴിലാളി കക്കട്ടിൽ കല്ലുപുരക്കൽ കോളനി