കൊച്ചി: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് ജയിലിൽ നോട്ട് ബുക്കും പേനയും നൽകാൻ കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചു. ശിവശങ്കറുടെ അപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇക്കാര്യം നിർദ്ദേശിച്ചത്. സഹോദരന്മാരായ നാരായണൻ, ഉണ്ണിക്കൃഷ്ണൻ, അനന്തിരവൻ ആനന്ദ കൃഷ്ണൻ എന്നിവരെ ജയിലിൽ കാണാൻ അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യവും കോടതി അനുവദിച്ചു. ആഴ്ചയിൽ മൂന്നു തവണ ഒരു മണിക്കൂർ സമയം വീതമാണ് സന്ദർശനം. ഭാര്യ, മകൻ, പിതാവ് എന്നിവരെ വീഡിയോ കാൾ വിളിക്കാനും അനുവദിച്ചിട്ടുണ്ട്. ഇതു ജയിലിൽ നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായിട്ടാവുമെന്നും കോടതി ഉത്തരവിൽ പറയുന്നു.