കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വികസനത്തിന്റെ ഭാഗമായി കർണാടകയിലെ കമ്മനഹള്ളിയിൽ പുതിയ ഷോറൂം തുറന്നു. കർണാടകയിലെ 24-ാം ഷോറൂമാണിത്. 3,400 ചതുരശ്ര അടിയാണ് വിസ്തീർണം.
ഗാസിയാബാദ്, താനെ, ദ്വാരക എന്നിവിടങ്ങളിൽ ഈമാസം തന്നെ പുതിയ ഷോറൂം തുറന്നിരുന്നു.
കമ്മനഹള്ളി ഷോറൂം ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വിർച്വലായി നിർവഹിച്ചു. കോ-ചെയർമാൻ ഡോ.പി.എ. ഇബ്രാഹിംഹാജി, മലബാർ ഗോൾഡ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.
ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ലോകത്തെ ഒന്നാമത്തെ വലിയ ജുവലറിയായി മാറുകയാണ് വികസന പദ്ധതിയുടെ ലക്ഷ്യമെന്ന് എം.പി. അഹമ്മദ് പറഞ്ഞു. നിലവിൽ 10 രാജ്യങ്ങളിലായി 260ലേറെ ഷോറൂമുകളുണ്ട്. അഞ്ചുവർഷത്തിനകം ഇത് മൂന്നിരട്ടിയായി വർദ്ധിപ്പിക്കും.
രാജ്യത്തുടനീളം സ്വർണത്തിന് ഒരേവില ഉറപ്പാക്കാൻ മലബാർ ഗോൾഡ് അവതരിപ്പിച്ച 'വൺ ഇന്ത്യ, വൺ ഗോൾഡ് റേറ്റ് പദ്ധതി"ക്ക് ഉപഭോക്താക്കളുടെ മികച്ച പ്രതികരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.