തിരുവനന്തപുരം: കൊവിഡ് മൂലം നിറുത്തിവച്ചിരുന്ന നാഗർകോവിൽ - മുംബയ് എക്സ് പ്രസ് ട്രെയിൻ സ്പെഷ്യൽ സർവീസായി ഡിസംബർ 7ന് തുടങ്ങും. ആഴ്ചയിൽ നാലു ദിവസമുണ്ടാവും. തിങ്കൾ, ചൊവ്വ,ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ആറിന് പുറപ്പെടും.ചൊവ്വ,ബുധൻ,വ്യാഴം,ശനി ദിവസങ്ങളിൽ രാത്രി 8.35ന് മുംബയിൽ നിന്നു മടങ്ങും. ട്രെയിൻ നമ്പർ 06339/06340