തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ പെൻഷൻകാർക്ക് പെൻഷൻ തുടർന്ന് ലഭിക്കാൻ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതി 2021 ഫെബ്രുവരി 28ലേക്ക് നീട്ടി. വിവിധ സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് നടപടി. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫീസുമായി ചർച്ച ചെയ്ത ശേഷം തീയതി നീട്ടിയത്. പെൻഷനും പെൻഷൻകാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായുള്ള വകുപ്പാണ് നോഡൽ ഏജൻസി. ഡിജിറ്റലായും ലൈഫ് സർട്ടിഫിക്കറ്റ് നൽകാം. ഇതിനായി ജീവൻ പ്രമാൺ ആപ്പോ ജീവൻ പ്രമാൺ സൈറ്റോ ഉപയോഗിക്കാം.