ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തുടർച്ചയായ രണ്ടാംപാദത്തിലും ഇന്ത്യയുടെ ജി.ഡി.പി വളർച്ച നെഗറ്റീവ് തലത്തിലേക്ക് ഇടിഞ്ഞു. ജൂലായ്-സെപ്തംബറിൽ നെഗറ്റീവ് 7.5 ശതമാനമാണ് വളർച്ച. എന്നാൽ, ഏപ്രിൽ-ജൂണിൽ കുറിച്ച റെക്കാഡ് നെഗറ്റീവ് 23.9 ശതമാനത്തെ അപേക്ഷിച്ച് സ്ഥിതി മെച്ചപ്പെട്ടത് ഏറെ ആശ്വാസമാണ്.
അതേസമയം, തുടർച്ചയായ രണ്ടുപാദങ്ങളിൽ വളർച്ച നെഗറ്റീവ് ആയതോടെ ഇന്ത്യ സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലുമായിട്ടുണ്ട് (ടെക്നിക്കൽ റിസഷൻ). ജൂൺപാദത്തിൽ കാർഷിക മേഖല മാത്രമാണ് പോസിറ്റീവ് വളർച്ച കുറിച്ചിരുന്നത്. ഇക്കുറി കൃഷിക്ക് പുറമേ മാനുഫാക്ചറിംഗ്, വൈദ്യുതി എന്നിവയും പോസിറ്റീവ് ട്രാക്കിലേറി.
(വിശദ വാർത്ത വാണിജ്യം പേജിൽ)