SignIn
Kerala Kaumudi Online
Monday, 25 January 2021 7.51 AM IST

105 പേർക്ക് കൂടി കൊവിഡ് 93 പേർക്ക് രോഗമുക്തി

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 105 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 93 പേർ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ 100 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. അഞ്ച് പേർ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10257 ആയി. 8596 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69 മരണം. നിലവിൽ 1232 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 640 പേർ വീടുകളിലാണ് ഐസെലേഷനിൽ കഴിയുന്നത്.

രോഗം ബാധിച്ചവർ
ബത്തേരി സ്വദേശികളായ 23 പേർ, നെന്മേനി 14 പേർ, കൽപ്പറ്റ 10 പേർ, കണിയാമ്പറ്റ, മാനന്തവാടി 8 പേർ വീതം, മുട്ടിൽ 7 പേർ, വെള്ളമുണ്ട, വൈത്തിരി 5 പേർ വീതം, അമ്പലവയൽ, എടവക 4 പേർ വീതം, നൂൽപ്പുഴ 3 പേർ, പടിഞ്ഞാറത്തറ, പനമരം 2 പേർ വീതം, തവിഞ്ഞാൽ, മേപ്പാടി, പൊഴുതന, പുൽപ്പള്ളി, തരിയോട് സ്വദേശികളായ ഒരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്.

നവംബർ 22ന് മധ്യപ്രദേശിൽ നിന്നു വന്ന മാനന്തവാടി സ്വദേശി, 26ന് തമിഴ്നാട്ടിൽ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, 22ന് ചെന്നൈയിൽ നിന്ന് വന്ന നൂൽപ്പുഴ സ്വദേശി, 27ന് തമിഴ്നാട്ടിൽനിന്ന് വന്ന ബത്തേരി സ്വദേശി, 11ന് ബഹ്രൈനിൽ നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.

രോഗമുക്തർ
കൽപ്പറ്റ സ്വദേശികളായ 11 പേർ, നൂൽപ്പുഴ 5 പേർ, ബത്തേരി, മീനങ്ങാടി, മാനന്തവാടി 4 പേർ വീതം, പൂതാടി, കോട്ടത്തറ, മുള്ളൻകൊല്ലി, എടവക, പനമരം 3 പേർ വീതം, പുൽപ്പള്ളി, മൂപ്പൈനാട്, പൊഴുതന, നെന്മേനി 2 പേർ വീതം, അമ്പലവയൽ, പടിഞ്ഞാറത്തറ, തരിയോട്, തവിഞ്ഞാൽ, മേപ്പാടി, കണിയാമ്പറ്റ, തിരുനെല്ലി, വെങ്ങപ്പള്ളി സ്വദേശികളായ ഒരോരുത്തരും, കോഴിക്കോട്, തമിഴ്നാട് സ്വദേശികളായ ഒരോരുത്തരും, വീടുകളിൽ നിരീക്ഷണത്തിലുള്ള 32 പേരുമാണ് രോഗമുക്തി നേടിയത്.

ഇന്നലെ നിരീക്ഷണത്തിലായത് 628 പേർ

900 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 9149 പേർ

688 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ

ഇന്നലെ അയച്ചത് 671 സാമ്പിളുകൾ

ഇതുവരെ അയച്ചത് 163429 സാമ്പിളുകൾ

ഫലം ലഭിച്ചത് 161750

151493 നെഗറ്റീവും 10257 പോസിറ്റീവും

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.