പത്തനംതിട്ട :ജില്ലയിൽ ഇന്നലെ 159 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
നാലു പേർ വിദേശത്തുനിന്ന് വന്നവരും, 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്., 144 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
കടപ്ര ഗ്രാമപഞ്ചായത്തിലെ വാർഡ് 15 (ചാൽക്കര കോളനി ഭാഗം) പ്രദേശങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
കവിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട് (കലക്കാട്ടുപടി റോഡിൽ മാറമല ഭാഗം), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് (ആലന്തുരുത്തി മുതൽ വാമനപുരം വരെ), കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് (പുളിയിലേത്തുപടി മുതൽ വടക്കേപറമ്പിൽ ഭാഗം, വെണ്ണപ്പാറ കോളനി, കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട് (പാടം വിക്ടറി ജംഗ്ഷൻ മുതൽ ഫോറസ്റ്റ് സ്റ്റേഷൻ വരെ ) പ്രദേശങ്ങളെ നവംബർ 28 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി