ന്യൂഡൽഹി: 2020 മാർച്ച് 1 മുതൽ ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ഏർപ്പെടുത്തിയ മോറട്ടോറിയം അടുത്ത വർഷം 31 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. ലോക്ക്ഡൗൺ കാലത്തിന് സമാനമാണ് കൊവിഡിൽ നട്ടം തിരിയുന്ന രാജ്യത്തെ അവസ്ഥയെന്നാണ് ഹർജിക്കാരന്റെ വാദം. ഹർജി ഫയലിൽ സ്വീകരിച്ചു.