നെയ്യാറ്റിൻകര: ബാംഗ്ലൂരിൽ നിന്നു കേരളത്തിലേക്ക് വോൾവോ ബസിൽ കടത്താൻ ശ്രമിച്ച എട്ടുകിലോ കഞ്ചാവുമായി യുവാവിനെ അമരവിള ചെക്പോസ്റ്റിലെ എക്സൈസ് സംഘം പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പേട്ട വള്ളക്കടവ് വയ്യാമൂല ഇരുപടമുറുമ്പിൽ വീട്ടിൽ അനന്തുവിനെ (24) എക്സൈസ് അറസ്റ്റുചെയ്തു. ബാംഗ്ലൂർ മഡിവാളയിലുള്ള ഇയാളുടെ സുഹൃത്തുമുഖേനയാണ് കഞ്ചാവ് വാങ്ങിയതെന്നും ചാക്ക ഭാഗത്തുള്ള റീട്ടെയിൽ കച്ചവടക്കാർക്ക് നൽകുന്നതിനായി കൊണ്ടുവന്നതാണെന്നും പ്രതി പറഞ്ഞു. എക്സൈസ് സി.ഐ ബി.ആർ. സുരൂപിന്റെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ പി.എ. സഹദുള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ആർ. സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. കൃഷ്]ണപ്രസാദ്, ആരോമൽ രാജൻ, എസ്.എസ്. സൂരജ് എന്നിവർ പങ്കെടുത്തു.