തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അംഗമായി എ.കെ. വിൽസൻ സത്യപ്രതിജ്ഞ ചെയ്ത് ഇന്നലെ ചുമതലയേറ്റു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സത്യവാചകം ചൊല്ലിക്കൊടുത്തു. റഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ്, ഊർജ സെക്രട്ടറി ദിനേശ് അറോറ, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള, റഗുലേറ്ററി കമ്മിഷൻ സെക്രട്ടറി സതീഷ് ചന്ദ്രൻ, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പുതിയ അംഗത്തിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.