കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്തിലെ വെളിയം വനിതാ ജനറൽ ഡിവിഷനിൽ പട്ടികജാതി വനിതയെ
സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് മാതൃക കാട്ടി.. അങ്കണവാടി ടീച്ചറായ ഉമ്മന്നൂർ പനച്ചവിള വീട്ടിൽ നെല്ലിക്കുന്നം സുലോചനയ്ക്കാണ് ജനറൽ സീറ്റിൽ അപൂർവമായ അംഗീകാരം പാർട്ടി നൽകിയത്.
മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ഐ.എൻ.ടി.യു.സിയുടെ സജീവ പ്രവർത്തകയുമാണ്. സുലോചന. ഇടതുമുന്നണിക്ക് പലപ്പോഴും മേൽക്കൈ കിട്ടാറുള്ള വെളിയം. ഡിവിഷനിൽ ജനറൽ വനിതാ സ്ഥാനാർത്ഥിയാവാൻ കോൺഗ്രസിൽ വലിയ പട തന്നെയുണ്ടായിരുന്നു. ഇവരെ വേറെ ഏതെങ്കിലും സംവരണ സീറ്റിൽ മൽസരിപ്പിക്കണമെന്നും, ഒരു ജനറൽ വനിതാ സ്ഥാനാർത്ഥിയുടെ അവസരം കളയരുതെന്നും ആവശ്യപ്പെട്ട് പലരും രംഗത്തെത്തിയിരുന്നു..
സുലോചനയുടെ അച്ചനും അമ്മയും കോൺഗ്രസിന്റെയും സിദ്ധനർ സർവ്വീസ് സൊസൈറ്റിയുടെയും സജീവ പ്രവർത്തകരായിരുന്നു. പാർട്ടി പ്രവർത്തനവും സംഗീത അധ്യാപനവും കുടുംബ കാര്യങ്ങളുമൊക്കെയായപ്പോൾ ,സുലോചന വിവാഹം വേണ്ടെന്ന് വച്ചു. 57 കാരിയായ .സുലോചന ഇളയ സഹോദരനൊപ്പം കുടുംബ വീട്ടിലാണ് താമസം.