കൊച്ചി: സോളാർ കേസിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ വെളിപ്പെടുത്തലുമായി കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി മനോജ്കുമാർ. കേസിലെ ഇരയായ സ്ത്രീയെക്കൊണ്ട് ഓരോന്നു പറയിപ്പിക്കുകയും, എഴുതിപ്പിക്കുകയും ചെയ്തതിനു പിന്നിൽ ഗണേഷാണെന്ന് മനോജ് ആരോപിച്ചു.
സോളർ കേസ് വന്നപ്പോൾ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേഷ്കുമാർ സഹായിക്കണമെന്ന് തന്നോട് അഭ്യർത്ഥിച്ചിരുന്നുവെന്ന് മനോജ് പറഞ്ഞു. ദൈവം പോലും പൊറുക്കാത്ത രീതിയിൽ ഗണേഷും പിഎയും ചേർന്ന് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തുവെന്നും, ഇനിയെങ്കിലും ഇതു തുറന്നു പറയാതിരുന്നാൽ ദൈവദോഷം കിട്ടുമെന്നും മനോജ് കൂട്ടിച്ചേർത്തു
തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു മനോജിന്റെ വെളിപ്പെടുത്തൽ.ഗണേഷ്കുമാറിന്റെ വിശ്വസ്തനായിരുന്ന മനോജ്കുമാർ അടുത്തിടെയാണു കേരള കോൺഗ്രസ് (ബി) വിട്ട് കോൺഗ്രസിൽ ചേർന്നത്.സത്യം പുറത്തു വന്നതിൽ സന്തോഷമെന്ന് ഫെനി ബാലകൃഷ്ണൻ പ്രതികരിച്ചു.പരാതിക്കാരിയുടെ മുൻ അഭിഭാഷകനാണ് ഫെനി.