SignIn
Kerala Kaumudi Online
Monday, 25 January 2021 7.48 AM IST

എഎസ്ഐയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച, നല്ല നടപ്പ് പരീശീലനത്തിന് അയക്കണം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

asiu

തിരുവനന്തപുരം :പരാതി നൽകാനെത്തിയ ആളെ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാർ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.ഗോപകുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച പറ്റിയെന്നാണ് റേഞ്ച് ഡിഐജി ഡിജിപിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

ഗോപകുമാർ സേനയുടെ യശസിന് കളങ്കമുണ്ടാക്കിയെന്നും,നല്ല നടപ്പ് പരീശീലനത്തിന് അയക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. മേലുദ്യോഗസ്ഥർ പ്രത്യേക അന്വേഷണം നടത്തുമെന്നാണ് സൂചന.

പരാതി നൽകാനെത്തിയ അച്ഛനോടും ഒപ്പമുണ്ടായിരുന്ന മകളോടുമാണ് ഗോപകുമാർ മോശമായി പെരുമാറിയത്. പൊലീസിന്റെ പെരുമാറ്റം മോശമായപ്പോൾ പരാതിക്കാരനൊപ്പമുണ്ടായിരുന്ന ആളാണ് കൈവശം ഉണ്ടായിരുന്ന ഫോണിൽ സംഭവം റെക്കോർഡ് ചെയ്തത്.ഇത് സോഷ്യൽ മീ‌ഡിയയിൽ പ്രചരിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതിയ്ക്ക് പിന്നാലെ ഗോപകുമാറിനെ കുട്ടിക്കാനം ആംഡ് ബറ്റാലിയൻ അഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEYYAR DAM POLICE STATION, ASI, INVESTIGATION REPORT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.