കപ്പേളയുടെ തെലുങ്ക് റീമേക്കിൽ അന്ന ബെൻ അവതരിപ്പിച്ച വേഷത്തിൽ അനിഖ സുരേന്ദ്രൻ എത്തുന്നു. ബാലതാരമായി സിനിമയിൽ എത്തിയ അനിഖ ആദ്യമായി നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. അനിഖയുടെ ആദ്യ തെലുങ്ക് ചിത്രവുമാണിത്. മോഹൻലാലിന്റെ ഛോട്ടാ മുംബയ് യിലൂടെയാണ്അനിഖ ബാലതാരമായി എത്തുന്നത്. ഫോർ ഫ്രണ്ട്സ്, അഞ്ചുസുന്ദരികൾ, ഭാസ്കർ ദ റാസ്കൽ, ദ ഗ്രേറ്റ് ഫാദർ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. തമിഴിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കപ്പേളയിൽ റോഷൻ മാത്യുവും ശ്രീനാഥ് ഭാസിയും ചെയ്ത കഥാപാത്രങ്ങൾ തെലുങ്കിൽ വിശ്വക് സെന്നും നവീൻ ചന്ദ്രയുമാണ് അവതരിപ്പിക്കുക. സിത്താര എന്റർടെയ് ൻമെന്റ്സ് ആണ് ചിത്രം നിർമിക്കുന്നത്.