കോട്ടയം : തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറൽ ഓഫീസർമാരെയും സെക്ടറൽ അസിസ്റ്റന്റുമാരെയും നിയമിച്ച് ജില്ലാ വരണാധികാരി കൂടിയായ കളക്ടർ എം.അഞ്ജന ഉത്തരവായി. പോളിംഗ് സ്റ്റേഷനുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി പുരോഗതി റിപ്പോർട്ട് ചെയ്യുകയും സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കുകയുമാണ് ഇവരുടെ ചുതമല. വോട്ടെടുപ്പിന് മുമ്പ് സെക്ടർ ഓഫീസർമാർ തങ്ങളുടെ ചുമതലയിലുള്ള പോളിംഗ് കേന്ദ്രങ്ങൾ സന്ദർശിച്ച് സജജീകരണങ്ങൾ പൂർത്തിയായിട്ടുണ്ടോയെന്ന് പരിശോധിക്കണം. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന സാഹചര്യമുണ്ടെങ്കിൽ പൊലീസിനെയോ മറ്റ് അധികാരികളെയോ അറിയിച്ച് നടപടി സ്വീകരിക്കണം. വിവിധ ബ്ലോക്കുകളിലായി റിസർവ് ഉൾപ്പെടെ ആകെ 174 സെക്ടറൽ ഓഫീസർമാരെയും 43 സെക്ടറൽ അസിസ്റ്റന്റുമാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.